ദുല്‍ഖര്‍ പിടികിട്ടാപ്പുള്ളി

Glint Desk
Thu, 02-01-2020 06:51:35 PM ;

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ വരുന്നു. ദുല്‍ഖര്‍ സുകുമാരക്കുറിപ്പായി വേഷമിടുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. കുറുപ്പ് എന്നാണ് ചിത്ത്രതിന്റെ പേര്. ശ്രീനാഥ് രാജേന്ദ്രാണ് സംവിധാനം.

സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. 34 വര്‍ഷമായി പോലീസ് തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് സുകുമാര കുറിപ്പ്. കുറിപ്പിനെ ആസ്പദമാക്കി നിരവധി കഥകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു സിനമ വരുന്നത് പ്രേക്ഷകരില്‍ ആകാംശയുയര്‍ത്തുമെന്ന് തീര്‍ച്ചയാണ്.

ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് കുമ്പളങ്ങി നൈറ്റ്സ്, വൈറസ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ  സുഷിന്‍ ശ്യാമാണ്. കമ്മാരസംഭവത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിക്കുന്നത്. വേഫറര്‍ ഫിലിംസും എംസ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags: