രണ്ടും കല്‍പ്പിച്ച് മഞ്ജു ; പ്രതി പൂവന്‍കോഴിയുടെ ട്രെയിലര്‍ പുറത്ത്

Glint Desk
Sun, 01-12-2019 03:09:24 PM ;

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍കോഴിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജുവും റോഷനും ഒന്നിക്കുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി. 

ഉണ്ണി ആര്‍. തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മാധുരി എന്ന തന്റേടുമുള്ള സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. വസ്ത്രശാലയിലെ സെയില്‍സ് ഗേളായി ജോലി നോക്കുന്ന മാധുരിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് തന്നെ വില്ലനായി എത്തുന്നു എന്നതാണ്. ഉണ്ണി ആറിന്റെ ആദ്യ നോവലിന്റെ പേരാണ് 'പ്രതി പൂവന്‍കോഴി'. എന്നാല്‍ ആ നോവലിനെ അടിസ്ഥാനമാക്കിയുള്ളതല്ല ഈ സിനിമയെന്ന് റോഷന്‍ ആന്‍ഡ്രൂസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന  ചിത്രത്തിന്റെ  സംഭാഷണവും ഉണ്ണി ആറിന്റെതാണ്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജി ബാലമുരുകനാണ് ഛായാഗ്രഹണം. സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറും. ചിത്രം ഈ മാസം തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

 

 

Tags: