മഞ്ജു തകര്‍ക്കുന്നു അടുത്തത് മമ്മൂട്ടിയും ഒത്ത്

Glint Desk
Thu, 28-11-2019 03:39:28 PM ;

manju warrior and mammootty

തമിഴിലെ തന്റെ കന്നിചിത്രമായ അസുരനില്‍ മഞ്ജുവാര്യര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതോടെ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നായിക പദവിയിലേക്ക് ഉയരുകയാണ് മഞ്ജു. ഇതിനിടെയാണ് 2020ന്റെ തുടക്കത്തില്‍ മമ്മൂട്ടിയുമൊത്ത് മഞ്ജുവാര്യര്‍ ആദ്യമായി സ്‌ക്രീന്‍ പങ്കിടുന്നു എന്ന വാര്‍ത്തയും പുറത്തുവരുന്നത്. 

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജോഫിന്‍ ടി. ചാക്കോയാണ്. ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ ജോഡിയായിട്ടല്ല എത്തുന്നത്. എന്നാല്‍ ആ ചിത്രത്തിലെ നിര്‍ണായക കഥാപത്രത്തെയാണ് മഞ്ജു കൈകാര്യം ചെയ്യുക. സിനിമയുടെ സ്‌ക്രിപറ്റ് വായിച്ച് കേട്ട ഉടന്‍ തന്നെ ആവേശ ഭരിതനായ മമ്മൂട്ടി സമ്മതം നല്‍കുകയാണുണ്ടായത്. 

അതോടൊപ്പമാണ് തമിഴില്‍ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനി കാന്തിന്റെ ജോഡിയായി അഭിനയിക്കുന്നതിന് മഞ്ജുവാര്യരെ സമീപിച്ചിട്ടുണ്ടെന്ന കാര്യവും പുറത്ത് വരുന്നത്. സിനിമയുമായി സഹകരിക്കാന്‍ മഞ്ജു സമ്മതം മൂളിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. എന്തായാലും മഞ്ജുവാര്യരെ സംബന്ധിച്ചെടുത്തോളം ഒരു പിടി മികച്ച പ്രൊജക്ടുകാളാണ് വരും നാളുകളില്‍ വരാനിരിക്കുന്നത്.

Tags: