ജൂഡിന്റെ പുതിയ ചിത്രത്തിലെ നായകനെ പ്രക്ഷകര്‍ക്ക് തീരുമാനിക്കാം

Glint Desk
Sat, 28-12-2019 07:09:40 PM ;

ജൂഡ് ആന്തണി ജോസഫിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഡിറ്റക്ടീവ് പ്രഭാകരന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ജി.ആര്‍ ഇന്ദുഗോപന്റെ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഡിറ്റക്ടീവ് പ്രഭാകരന്‍. പേരുപോലെ തന്നെ ഡിക്ടറ്റീവ് ത്രില്ലറായിരിക്കും സിനിമ.

എന്നാല്‍ ചിത്രത്തിന്റെ നായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. നായകനെ തീരുമാനിക്കാനുള്ള ആവസരം പ്രേക്ഷകര്‍ക്ക് വിട്ടുനല്‍കിയിരിക്കുകയാണ് ജൂഡ്. തന്റെ ഫെയ്സ് ഹബുക്ക് പോസ്റ്റിന് താഴെ കമന്റായിട്ടാണ് നായകനെ നിര്‍ദേശിക്കേണ്ടത്. ഒരു പക്ഷേ ലോക സിനിമയില്‍ തന്നെ ഇതാദ്യമായിട്ടായിരിക്കും പ്രേക്ഷകര്‍ക്ക് നായകനെ കാസ്റ്റ് ചെയ്യാനുള്ള അവസരം ലഭിക്കുന്നതെന്ന് ജുഡ് പറയുന്നു.

ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഇന്ദുഗോപന്‍ തന്നെയാണ്.  അനന്തവിഷന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

 

Tags: