'എവിടെ പോയാലും പഞ്ചര്‍, എങ്ങനെ പോയാലും പഞ്ചര്‍'; 'അള്ള് രാമേന്ദ്ര'ന്റെ ട്രെയിലര്‍ വന്നു

Glint Staff
Sat, 19-01-2019 06:43:37 PM ;

allu-ramedran

കുഞ്ചാക്കോ ബോബന്‍ ചിത്രം 'അള്ള് രാമേന്ദ്ര'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അള്ള് രാമേന്ദ്രന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലുടനീളം ചിരിക്കാനുള്ള വകയുണ്ടെന്ന് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നു.

 

അപര്‍ണ്ണ ബാലമുരളിയും ചാന്ദ്നി ശ്രീധരനുമാണ് ചിത്രത്തിലെ നായികമാര്‍. സലിം കുമാര്‍, കൃഷ്ണ ശങ്കര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍, ശ്രീനാഥ് ഭാസി, കിച്ചു, കൊച്ചുപ്രേമന്‍ തുടങ്ങി വന്‍താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഫെബ്രുവരി ഒന്നിത് തിയേറ്ററുകളിലെത്തും.

 

 

 

Tags: