ചിട്ടി റീ ലോഡഡ്; '2.0' യുടെ ട്രെയിലര്‍ എത്തി

Sat, 03-11-2018 05:28:04 PM ;

ബ്രഹ്മാണ്ഡ ചിത്രം '2.0' യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ചെന്നൈ സത്യം സിനിമാസില്‍ നടന്ന ട്രെയിലര്‍ റിലീസ് ചടങ്ങില്‍ എസ്.ശങ്കര്‍, രജനികാന്ത്, എആര്‍ റഹ്മാന്‍, റസൂല്‍ പൂക്കുട്ടി, അക്ഷയ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2.01 ദൈര്‍ഖ്യമുള്ള ട്രെയിലര്‍ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

 

തമിഴ് ഹിന്ദി തെലുങ്ക് ഭാഷകളിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. 550 കോടി ബഡ്ജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. രജനികാന്തിനൊപ്പം ചിത്രത്തില്‍ അക്ഷയ് കുമാറും ആമി ജാക്സനും പ്രധാന റോളുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഐശ്വര്യാ റായ് ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ വരുന്നുണ്ട്.

 

 

 

Tags: