ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി; ചിത്രം ഒക്ടോബര്‍ 11ന് തിയേറ്ററുകളില്‍

Glint Staff
Fri, 06-07-2018 04:56:15 PM ;

 odiyan-teaser

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നയാണ് ടീസര്‍ പുറത്ത് വിട്ടത്. ചിത്രത്തില്‍ ഒടിയന്‍ മാണിക്യന്റെ ഒടി വിദ്യകള്‍ ഏറെ പ്രതീക്ഷിക്കാം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, മഞ്ജു വാര്യര്‍, ഇന്നസെന്റ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഒക്ടോബര്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തും. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

 

 

Tags: