ടെസ്റ്റിലും ഹിറ്റടിച്ച് ഹിറ്റ്മാന്‍

Glint Desk
Wed, 02-10-2019 05:50:53 PM ;
vishakapattanam

rohithsharma

 

 

 

  വിശാഖപട്ടണം :  ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ തന്നെ സെഞ്ച്വറി തികച്ചിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത്ത് ശര്‍മ്മ. 154 പന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്. ഹിറ്റ്മാന്റെ ബാറ്റില്‍ നിന്നും പിറന്നത് 4 സിക്‌സുകളും 10 ഫോറുകളും  ആണ്. ഒരു ഏകദിനം കളിക്കുന്ന ലാഘവത്തോടെയാണ് രോഹിത്ത് സെഞ്ച്വറിയിലേക്ക് കുതിച്ചത്. ടെസ്റ്റില്‍ ഓപ്പണറായി രോഹിത്തിന് തിളങ്ങാനായാല്‍ ഇന്ത്യയുടെ പല പ്രശ്‌നങ്ങള്‍ക്കും അത് പരിഹാരമാകുമെന്ന് പല ക്രിക്കറ്റ് വിദഗ്ദരും പറഞ്ഞിരുന്നു. ഇതിനെ ശരി വെക്കുന്ന പ്രകടനമാണ് രോഹിത്ത് ഇന്ന് കാഴ്ചവെച്ചത്. രോഹിത്തിന്റെ കരിയറിലെ നാലാമത്തെ സെഞ്ച്വറിയാണിത്.ഓപ്പണിങ്ങില്‍  കൂട്ടുക്കെട്ടില്‍ മായങ്ക് അഗര്‍വാളുമൊത്ത് മികച്ച കൂട്ടുകെട്ടാണ് രോഹിത്ത്  കൂട്ടിച്ചേര്‍ത്തത്. ഇരുവരുടെയും മികച്ച പ്രകടനത്തിലൂടെ ആദ്യ ദിനം തന്നെ ഇന്ത്യ മികച്ച നിലയിലാണ്. ആദ്യദിനം മഴമൂലം നേരത്തെ കളി അവസാനിപ്പിക്കുമ്പോള്‍ 59.1 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 202 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത്ത് 115 റണ്‍സോടെയും മായങ്ക് അഗര്‍വാള്‍ 84 റണ്‍സോടെയുമാണ് ക്രീസില്‍.

 

 

Tags: