Sat, 17-11-2018 06:08:01 PM ;
Pathanamthitta
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലയ്ക്ക് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റു കൂടിയായ തിരുവല്ല ആര്‍ഡിഒ ജാമ്യം അനുവദിച്ചു. ശനിയാഴ്ച പുലര്‍ച്ചെയ ശബരിമല ദര്‍ശനത്തിനായി എത്തിയപ്പോള്‍ മരക്കൂട്ടത്ത് വച്ചാണ് ശശികലയെ അറസ്റ്റ് ചെയ്തിരുന്നത്. സന്നിധാത്തെ ക്രമസമാധാന നില മുന്‍നിര്‍ത്തിയായിരുന്നു അറസ്റ്റ്. ജാമ്യം ലഭിച്ചതോടെ ഉപവാസം അവസാനിപ്പിച്ച ശശികല ആരോഗ്യം അനുവദിച്ചാല്‍ സന്നിധാനത്തേക്ക് പോകുമെന്ന് പറഞ്ഞു.
ഭക്തരോട് സര്‍ക്കാര്‍ യുദ്ധ പ്രഖ്യാപനം നടത്തുകയാണ്. മനുഷ്യാവകാശ ലംഘനത്തിന് കേസ് കൊടുക്കാനാണ് തീരുമാനം. ശബരിമലയില്‍ യാതൊരു തരത്തിലുള്ള സൗകര്യങ്ങളുമില്ല അത് ആരും അറിയാതിരിക്കാനാണ് ഭക്തരെ തടയുന്നതെന്നും ശശികല പ്രതികരിച്ചു.