സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൂടി കൊറോണ; ആർക്കും രോഗമുക്തി ഇല്ല

Glint Desk
Mon, 11-05-2020 07:50:00 PM ;

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.  ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. സംസ്ഥാനത്ത് ഒരു ഹോട്ട് സ്‌പോട്ട് കൂടി വന്നിട്ടുണ്ട്. വയനാട് നെന്മേനി ആണ് പുതിയ ഹോട്ട് സ്പോട്ട്. ആകെ 27 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ ഇരിക്കുന്നത്. കാസർഗോഡ് 4 പേർക്കും പാലക്കാട് വയനാട് മലപ്പുറം എന്നീ ജില്ലകളിൽ ഓരോ ആളുകൾക്കും ആണ് രോഗം സ്ഥിരീകരിച്ചത്.

157 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27,986 പേരാണ് സംസ്ഥാനത്ത് നിലവിൽ നിരീക്ഷണത്തിൽ ഉള്ളത്. 
വയനാട് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിനാണ്. പാലക്കാട് ജില്ലയിലെ രോഗി ചെന്നൈയില് നിന്നാണ് എത്തിയത്. ആൾ മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് കുവൈറ്റിൽ നിന്ന് എത്തിയ ആൾക്കാണ്. കാസർഗോഡ് മഹാരാഷ്ട്രയിൽ നിന്നെത്തിയ 4 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Tags: