കോൺഗ്രസ്സ് ശശി തരൂരിനെ കേൾക്കാൻ തയ്യാറാവുക

GLINT Desk
Mon, 04-12-2023 09:58:02 PM ;

രാഷ്ട്രീ

Sasi tharoor

യത്തിൽ പ്രായോഗികത,അപ്രായോഗികത എന്നുള്ള മാധ്യമപ്രയോഗം അനുചിതമാണ്. യാഥാർത്ഥ്യങ്ങളെ വ്യക്തതയോടെ നേരിടുക, അഭിസംബോധന ചെയ്യുക. അതാണ് രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ കാതൽ. ഈ രീതിയിൽ കാര്യങ്ങളെ കണ്ടു നയിക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ. കോൺഗ്രസ് പാർട്ടിക്ക് ഇന്ന് ഇല്ലാത്തതും ഈ ഘടകമാണ്. ഇവി

ടെയാണ് ശശി തരൂർ ഏതാനും മാസങ്ങൾക്കു മുൻപ് മുന്നോട്ടുവച്ച നിർദ്ദേശം പ്രസക്തമാകുന്നത്. അദ്ദേഹം പറഞ്ഞത് പ്രതിപക്ഷമുന്നണിയുടെ നേതൃത്വസ്ഥാനം സ്വാധീനമുള്ള പ്രാദേശിക പാർട്ടിക്ക് നൽകുന്നതാണ് ഉചിതമെന്നാണ് . ഇത് കോൺഗ്രസിന്റെ അവസ്ഥയെ യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊണ്ടുകൊണ്ട് നടത്തിയ പ്രസ്താവനയാണ്. എന്നാൽ ഭൂതകാലത്തിന്റെ തടവറയിൽ നിന്ന് കോൺഗ്രസിന് പുറത്തുവരാൻ കഴിയുന്നില്ല.

Tags: