ബിജെപി അപ്രതിരോധ്യമാകാൻ കാരണം ഇതാണ്

GLINT Desk
Mon, 04-12-2023 10:27:49 PM ;

ബിജെപി പ്രതിരോധ്യമായി തുടരാൻ കാരണം ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അതിൻറെ പ്രവർത്തന രീതിയാണ്. പാർട്ടി എന്ന നിലയിൽ അത് സുവ്യക്തമായി ഒരു ലക്ഷ്യത്തെ മുന്നിൽ നിർത്തുന്നു .ആ ലക്ഷ്യം അതിൻറെ മുഖ്യ നേതാവ് പ്രതിഫലിപ്പിക്കുന്നു . വാക്കിലൂടെയും പ്രവർത്തനത്തിലൂടെയും.ആ ലക്ഷ്യം  വ്യതിയാനങ്ങൾ ഇല്ലാതെ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും അവർ വിജയിക്കുന്നു .ഏറ്റവും താഴെക്കിടയിൽ മുതൽ മുകളറ്റം വരെ രാഷ്ട്രീയ സംവിധാനത്തെ എണ്ണയിട്ട് യന്ത്രം പോലെ അവർ ഇടവേളകൾ ഇല്ലാതെ ചലിപ്പിച്ചുകൊണ്ടുമിരിക്കുന്നു. എന്നാൽ പ്രതിപക്ഷത്ത് ഒരു രാഷ്ട്രീയ പാർട്ടി പോലും ഈ രീതിയിൽ പ്രവർത്തിക്കുന്നില്ല. പകരം ഓരോ രാഷ്ട്രീയകക്ഷിയുടെയും പ്രാദേശിക താല്പര്യങ്ങൾ വൈകാരികതയിലൂടെ നിലനിർത്തി മുഖ്യമായും മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തെ അടിസ്ഥാനമാക്കി അവർ നിലനിൽക്കുന്നു. കോൺഗ്രസ് പാർട്ടിയുടെ നിലയും അതുതന്നെ. പ്രതിപക്ഷ മുന്നണിയുടെ ഏക അജണ്ട പ്രധാനമന്ത്രി മോഡിയെ അധികാരത്തിൽനിന്ന് ഒഴിവാക്കുക എന്നത് മാത്രം. എന്നാൽ ഈ ആവശ്യകതയെ ജനങ്ങളി ജനങ്ങളിലേക്ക് അവർക്ക് ബോധ്യമാകുന്ന രീതിയിൽ എത്തിക്കാൻ അവർ പ്രവർത്തിക്കുന്നതുമില്ല. ഇതാണ് ബിജെപിയും പ്രതിപക്ഷ മുന്നണിയും മുന്നണിയിലെ പാർട്ടികളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം.

Tags: