റോബിൻ ബസ്സുടമയുടെ അറസ്റ്റ്: ജനായത്തത്തിൻ്റെ കടയ്ക്കൽ വീണ മറ്റൊരു കത്തി

Mon, 27-11-2023 10:32:30 PM ;

Gireesh, Robin bus സർക്കാർ ഒരു നടപടി സ്വീകരിക്കുമ്പോൾ അതിന് അനേകം തലങ്ങൾ ഉണ്ടാകും. അതിൽ ഏറ്റവും പ്രധാനമാണ് നീതി നടപ്പാക്കപ്പെടുന്നു എന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുക. ഓരോ നടപടിയിലും അത് അതിശക്തമായി നിഴലിക്കപ്പെടുകയും ചെയ്യും. പ്രിയമോ വിദ്വേഷമോ നിയമം നടപ്പാക്കുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്നതായി ജനങ്ങൾക്ക്  തോന്നാതിരിക്കണം . മറിച്ചാണെങ്കിൻ ജനായത്തത്തിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമാവുകയും അതിൻറെ സ്ഥാനത്ത് അരാജകത്വം കടന്നു വരികയും ചെയ്യും. ഇപ്പോൾ 2012ലെ ഒരു ചെക്ക് കേസിൽ 'റോബിൻ' ബസ് ഉടമ ബേബി ഗിരീഷ് അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിനെതിരെ വാറണ്ട് ഉണ്ട് എന്നാണ് ഞായറാഴ്ച നടന്ന അറസ്റ്റിന് കാരണമായി പറയുന്നത് . ഇത് അധികാരമുള്ളതിൻ്റെ പേരിൽ സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായ പ്രതികാര നടപടിയാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ഇവിടെ ഒരു സംസ്ഥാന സർക്കാർ ഒരു വ്യക്തിക്കെതിരെ നിലവാരം കുറഞ്ഞ മറ്റൊരു വ്യക്തിയെ പോലെ പ്രതികാര നടപടി സ്വീകരിക്കുന്നത് അങ്ങേയറ്റം തരംതാണ നടപടിയാണ്.  ഇത്തരം നടപടികൾ ജനായത്തത്തിൻ്റെ കടയ്ക്കലുള്ള കത്തിവെയ്പാണ് .

Tags: