പിണറായി സ്തുതിയല്ല, എഴുതിയത് മുഖ്യമന്ത്രി ചെയ്ത കാര്യങ്ങള്‍; മെഗാ തിരുവാതിരപ്പാട്ട് വിവാദത്തില്‍ ഗാനരചയിതാവ്

Glint Desk
Sat, 15-01-2022 01:43:09 PM ;

സി.പി.ഐ.എം സമ്മേളനത്തിലെ മെഗാ തിരുവാതിരയില്‍ പിണറായി സ്തുതി നടത്തിയെന്ന വാദങ്ങള്‍ ശരിയല്ലെന്ന് പാട്ടെഴുതിയ ഗാനരചയിതാവ് പൂവരണി കെവിടി നമ്പൂതിരി. പിണറായി സ്തുതിയല്ല വരികളിലുള്ളതെന്നും മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് എന്നുമാണ് നമ്പൂതിരി പറഞ്ഞത്. പിണറായി വിജയനെ പുകഴ്ത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയെക്കുറിച്ച് പാട്ടെഴുതാനാണ് ആവശ്യപ്പെട്ടതെന്നും പൂവരണി നമ്പൂതിരി പറഞ്ഞു.

സി.പി.ഐ.എം സമ്മേളനത്തോടനുബന്ധിച്ച് അഞ്ഞൂറിലേറെ പേരാണ് തിരുവാതിരയില്‍ പങ്കെടുത്തത്. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിര. പാറശ്ശാലയില്‍ നിന്ന് 14ന് തുടങ്ങുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും പാര്‍ട്ടി ചരിത്രവും പ്രമേയമാക്കിയായിരുന്നു തിരുവാതിര കളി അവതരിപ്പിച്ചത്

Tags: