മോഫിയയുടെ ആത്മഹത്യ; സി.ഐക്കെതിരെ നടപടി വേണം, സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാകമ്മീഷന്‍

Glint Desk
Thu, 25-11-2021 02:07:19 PM ;

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ സുധീറിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും സതീദേവി അറിയിച്ചു. സി.ഐ സുധീര്‍ തെറ്റ് ആവര്‍ത്തിക്കുന്നുവെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലായത്. മോഫിയ പര്‍വീണ്‍ വിഷയത്തില്‍ നിലവില്‍ വനിത കമ്മീഷന്‍ കേസ് എടുത്തിട്ടില്ലെന്നും സതീദേവി അറിയിച്ചു. 

ഭര്‍തൃ പീഡനത്തെത്തുടര്‍ന്ന് എടയപ്പുറം കക്കാട്ടില്‍ മോഫിയ പര്‍വീണ്‍ (23) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് വനിത കമ്മിഷന്‍ അധ്യക്ഷയുടെ പ്രതികരണം.

Tags: