കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ ആനാവൂര്‍ നാഗപ്പനും പങ്കുണ്ട്; പിന്തുണ നല്‍കുന്നത് ഭയംകൊണ്ടെന്ന് അനുപമ

Glint Desk
Thu, 25-11-2021 11:59:19 AM ;

ദത്ത് വിവാദത്തില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെ അനുപമ. കുഞ്ഞിനെ ദത്ത്നല്‍കിയതില്‍ നാഗപ്പനും പങ്കുണ്ടെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഷിജുഖാനെ സംരക്ഷിക്കുന്നതെന്നാണ് അനുപമ പറഞ്ഞത്.

ഷിജുഖാനെ സംരക്ഷിക്കാനുള്ള സി.പി.ഐ.എം നിലപാടിനെക്കുറിച്ച് ഒന്നും പറയാനില്ല. തെറ്റില്‍ പങ്കുള്ളതുകൊണ്ടാണ് ആനാവൂര്‍ നാഗപ്പന്‍ ഷിജുഖാനെ സംരക്ഷിക്കുന്നത്. തന്റെ പങ്ക് പുറത്തുവരുമോ എന്നും ആനാവൂര്‍ നാഗപ്പന് ഭയമുണ്ടെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണ വിധേയരായവര്‍ക്കെതിരെ നടപടി സ്വീകരക്കണമെന്നും സമര രീതി മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

ഷിജു ഖാന്റെ പേരില്‍ നിയമപരമായി തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അത് തെളിയും വരെ നടപടി ഉണ്ടാവില്ലെന്നുമാണ് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്.

Tags: