മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഐഷ സുല്‍ത്താന

Glint Desk
Tue, 12-10-2021 06:37:15 PM ;

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ലക്ഷദ്വീപില്‍ നിന്നുള്ള സംവിധായിക ഐഷ സുല്‍ത്താന. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയ സാംസ്‌കാരിക പ്രവര്‍ത്തക കൂടിയാണ് ഐഷ സുല്‍ത്താന. സംഘപരിവാര്‍ അജണ്ടകള്‍ ദ്വീപില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ലക്ഷദ്വീപ് ജനത നടത്തിയ ജനകീയ പ്രക്ഷോഭത്തിനും അവര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Tags: