പിഴ ചുമത്തുന്നത് അപരാധമല്ല; അട്ടപ്പാടി സംഭവത്തെയും ന്യായീകരിച്ച് മുഖ്യമന്ത്രി

Glint desk
Tue, 10-08-2021 11:17:46 AM ;

കേരളത്തില്‍ കൊവിഡ് കാലത്തെ പോലീസ് നടപടികളെ പൂര്‍ണമായി ന്യായീകരിച്ച് മുഖ്മന്ത്രി പിണറായി വിജയന്‍. പോലീസിനെതിരെ പ്രചാരവേല നടക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുതെന്നും പോലീസ് ചെയ്യുന്നത് ഏല്‍പ്പിച്ച ചുമതല മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി മൂപ്പനെയും മകനെയും അറസ്‌റ് ചെയ്ത സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

കുടുംബ കലഹമാണ്  തര്‍ക്കത്തിന് കാരണം. ക്രമസമാധാനം നിലനിര്‍ത്താനാണ് പോലീസ് ശ്രമിച്ചത്. പോലീസിന്റേത് സ്വാഭാവിക നടപടിയാണ്. വട് ലക്കി ഊര് മൂപ്പന്‍ ചൊറിയ മൂപ്പനും ബന്ധു കുറുന്താചലവും തമ്മില്‍ ആയിരുന്നു തര്‍ക്കം. കുറുന്താചലത്തിന്റെ പരാതിയിലായിരുന്നു പോലീസ് കേസ്. അട്ടപ്പാടിയില്‍ പോലീസിനെ തടയാന്‍ വരെ ശ്രമം ഉണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മൂപ്പനെയും മകനെയും ബലം പ്രയോഗിച്ചു പിടിച്ചു കൊണ്ടുപോയെന്ന് എന്‍ ഷംസുദീന്‍ കുറ്റപ്പെടുത്തി. അട്ടപ്പാടിയില്‍ നടന്നത് പോലീസ് നരനായാട്ടാണ്. കൊവിഡ് മറയാക്കി പോലീസ് ജനങ്ങളുടെ മേല്‍ കുതിര കയറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: