വിവാഹം കഴിക്കാന്‍ ജാമ്യം വേണം; ഇരയ്ക്ക് പിന്നാലെ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയും സുപ്രീംകോടതിയില്‍

Glint desk
Sun, 01-08-2021 12:26:10 PM ;

കൊട്ടിയൂര്‍ പീഡനക്കേസില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇന്നലെ പെണ്‍കുട്ടിയും സമാന ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാദര്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിനതടവ് ശിക്ഷ ലഭിച്ചിരുന്നു. 2016ല്‍ കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ആയിരിക്കേ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2017ല്‍ കേസില്‍ ഫാദര്‍ റോബിന്‍ അറസ്റ്റിലായി.

Tags: