കെ.കെ രമയ്ക്കും കുടുംബത്തിനും ആര്‍.എം.പി നേതാക്കള്‍ക്കും സുരക്ഷയൊരുക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Glint desk
Wed, 21-07-2021 12:22:57 PM ;

കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെയും കെ.കെ രമ എം.എല്‍.എയുടെയും മകന്‍ അഭിനന്ദിനും ആര്‍.എം.പി.ഐ നേതാവ് വേണുവിനും വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ സുരക്ഷയൊരുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യത്തില്‍ വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

വി.ഡി.സതീശന്റെ വാക്കുകള്‍;

കേരള ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി.പി ചന്ദ്രശേഖരന്റേത്. ടി.പി വധക്കേസ് പ്രതികള്‍ക്ക് ജയിലിലും അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിയതിന്റെ പരിണിത ഫലമാണ് ആര്‍.എം.പി സെക്രട്ടറി വേണുവിനും കെ.കെ രമ എം.എല്‍.എയുടെ മകനും എതിരായ വധഭീഷണി. ഭീഷണി കൊണ്ട് രമയുടേയും ആര്‍.എം.പിയുടേയും പോരാട്ട വീര്യത്തെ തകര്‍ക്കാനാകില്ല. ജനാധിപത്യ കേരളം അവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തും.

Tags: