മെഗാ വാക്‌സിനേഷന്‍ മുടങ്ങും; പലയിടത്തും വാക്‌സിന്‍ ക്ഷാമം

Glint desk
Thu, 15-04-2021 11:46:54 AM ;

സംസ്ഥാനത്ത് പലയിടത്തും വാക്‌സിന്‍ ക്ഷാമം ഉള്ളതിനാല്‍ മെഗാ വാക്‌സിനേഷന്‍ മുടങ്ങും. എറണാകുളം ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കോവീഷീല്‍ഡ് തീര്‍ന്നു. ക്യാംപുകള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഇന്ന് കൂടുതല്‍ വാക്‌സീന്‍ എത്തിയാല്‍ നാളെ മുതല്‍ ക്യാംപുകള്‍ തുടങ്ങും. 

രണ്ട് ലക്ഷം ഡോസ് കോവാക്‌സീന്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തി. എന്നാല്‍ തുടര്‍ലഭ്യത സംബന്ധിച്ചു വ്യക്തതയില്ലാത്തതിനാല്‍ ക്യാംപുകളില്‍ വാക്‌സിനേഷനു ഉപയോഗിക്കില്ല. അതേസമയം, ഇന്ന് അഞ്ചരലക്ഷം ഡോസ് വാക്‌സീന്‍ കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: