എ.കെ.ആന്റണിയുടെ മകനെതിരെ കോണ്‍ഗ്രസ് സൈബര്‍ ടീം

Glint desk
Wed, 07-04-2021 11:12:39 AM ;

കെ.പി.സി.സി മീഡിയ സെല്‍ കണ്‍വീനറും എ. കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണിയ്ക്കുമെതിരെ കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ 'കോണ്‍ഗ്രസ് സൈബര്‍ ടീം'. കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ ആയ അനില്‍ കെ ആന്റണിയെന്നും, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്ത് കോപ്പാണ് ഇയാള്‍ ചെയ്തിട്ടുള്ളതെന്നും 'കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ ഫേസ്ബുക് പേജില്‍ കുറിച്ചു. എ.സി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബര്‍ പോരാട്ടം.. ഇതുപോലുള്ള പാഴുകളെ വച്ച് ഐ ടി സെല്‍ നടത്തുന്നതിലും നല്ലത് കെ.പി.സി.സി ഐ.ടി സെല്‍ പിരിച്ചു വിടുന്നത് ആണ് നല്ലതെന്നും കുറിപ്പില്‍ പറയുന്നു.

കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ ഫേസ്ബുക് കുറിപ്പ്;

കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ അനില്‍ k. ആന്റണി.. ഈ ചങ്ങായിനെ കൊണ്ട് കോണ്‍ഗ്രസ് IT സെല്ലിന് തിരഞ്ഞെടുപ്പില്‍ വല്ല ഗുണവും ഉണ്ടായോ.. ഈ നിര്‍ണായക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്ത് കോപ്പാണ് ഇയാള്‍ ചെയ്തിട്ടുള്ളത്.. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍ ശക്തര്‍ ആയത് കൊണ്ട് മാത്രം പ്രതിരോധം തീര്‍ത്തു..ac മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബര്‍ പോരാട്ടം.. ഇതുപോലുള്ള പാഴുകളെ വച്ച് IT സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി IT സെല്‍ പിരിച്ചു വിടുന്നത് ആണ് നല്ലത്.. പാര്‍ട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും...

Tags: