ആറന്മുള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിനെതിരെ കയ്യേറ്റ ശ്രമം

Glint desk
Tue, 06-04-2021 06:53:41 PM ;

ആറന്മുളയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ വീണ ജോര്‍ജിന് നേരെ കയ്യേറ്റ ശ്രമം നടന്നതായി പരാതി. ആറാട്ടുപുഴയിലാണ് സംഭവം. വീണ ജോര്‍ജ് സഞ്ചരിച്ച വാഹനം യു.ഡി.എഫ്, എന്‍.ഡി.എ പ്രവര്‍ത്തകര്‍ തടഞ്ഞെന്നാണ് ആരോപണം.

ആറാട്ടുപുഴയില്‍ ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. വീണ ജോര്‍ജ് സഞ്ചരിച്ച വാഹനം യു.ഡി.എഫ്, എന്‍.ഡി.എ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. വാഹനം തടഞ്ഞശേഷമാണ് കയ്യേറ്റ ശ്രമം നടന്നതായാണ് പരാതി.

Tags: