ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി; അശ്വന്ത് നാരായണനും സുരേന്ദ്രനും കെ.സി.ബി.സി ആസ്ഥാനത്തെത്തി

Glint desk
Mon, 01-03-2021 12:17:13 PM ;

സംസ്ഥാനത്തെ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി. കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബി.ജെ.പി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ അശ്വന്ത്നാരായണനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കെ.സി.ബി.സി ആസ്ഥാനത്തെത്തി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. 

കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ ഉറപ്പിക്കുകയാണ് സന്ദര്‍ശന ലക്ഷ്യമെന്ന് അശ്വന്ത് നാരായണന്‍ പറഞ്ഞു. അതേസമയം കൂടിക്കാഴ്ചയെക്കുറിച്ച് കെ.സുരേന്ദ്രന്‍ പ്രതികരിച്ചില്ല. പ്രാതല്‍ കഴിക്കാനാണ് എത്തിയതെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. വരുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ സുരേന്ദ്രന്‍ അസ്വസ്ഥനായിരുന്നു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് യാത്ര എറണകുളത്ത് തുടരുകയാണ്. രാവിലത്തെ ആദ്യ പരിപാടി എന്ന നിലയിലാണ് കെസിബിസി ആസ്ഥാനത്തെത്തി ആലഞ്ചേരിയുായി കെ. സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയത്.

Tags: