കടയ്ക്കാവൂര്‍ പോക്‌സോ കേസ്; പരാതിയില്‍ കഴമ്പുണ്ടെന്ന് സര്‍ക്കാര്‍

Glint desk
Tue, 19-01-2021 11:55:31 AM ;

കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചു എന്ന കേസ്. പിതാവിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കുട്ടി അമ്മയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് പറഞ്ഞു കൊണ്ട് ഇളയ കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് കുടുംബപ്രശ്‌നം മാത്രമല്ലെന്നും അമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അമ്മയുടെ ജാമ്യ ഹര്‍ജി എതിര്‍ത്ത് കൊണ്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ചില മരുന്നുകള്‍ നല്‍കിയിരുന്നതായി കുട്ടി മൊഴി നല്‍കിയിരുന്നുവെന്നും ഈ മരുന്നുകള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസ് ഡയറി പരിശോധിക്കാന്‍ കോടതി തയ്യാറാകണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി ഇന്ന് കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ പോലീസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത് അമ്മ കോടതിയില്‍ വാദിച്ചു. പിതാവിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കുട്ടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് അവര്‍ പറഞ്ഞു. ഡിസംബര്‍ 28നായിരുന്നു പോക്‌സോ കേസില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്.

Tags: