വാക്‌സിന്‍ എത്തി; ഏതൊക്കെ ജില്ലകള്‍ക്ക് എത്ര ഡോസുകള്‍?

Glint desk
Wed, 13-01-2021 12:54:21 PM ;

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള മരുന്ന് കൊച്ചിയിലെത്തി. മുംബൈയില്‍നിന്നുള്ള ഗോ എയര്‍ വിമാനത്തിലാണ് പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് കൊണ്ടുവന്നത്. 63,000 പേരാണ് എറണാകുളം ജില്ലയില്‍ പ്രതിരോധ മരുന്നിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12 കേന്ദ്രങ്ങളിലായാണ് പ്രതിരോധ കുത്തിവെപ്പ് എറണാകുളത്ത് നടത്തുക. സംസ്ഥാനമെമ്പാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നല്‍കും. 3,59,549 ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ആദ്യബാച്ചില്‍ 25 ബോക്‌സുകളാകും ഉണ്ടാകുക. ഇതില്‍ 15 ബോക്‌സുകള്‍ എറണാകുളത്തേക്കും പത്ത് ബോക്‌സുകള്‍ കോഴിക്കോട്ടേക്കും ആണെന്നാണ് വ്യക്തമാകുന്നത്. കേരളത്തിന് 4.35 ലക്ഷം വയല്‍ വാക്‌സിനാണ് ആദ്യഘട്ടം ലഭിക്കുക. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. 

കൊവിഡ് വാക്‌സിന്‍ ഡോസ് ജില്ല തിരിച്ചുള്ള കണക്ക്;

തിരുവനന്തപുരം- 64,020
കൊല്ലം- 25,960
പത്തനംതിട്ട- 21,030
ആലപ്പുഴ- 22,460
എറണാകുളം- 73,000
ഇടുക്കി- 9,240
കോട്ടയം- 29,170
പാലക്കാട്- 30,870
തൃശ്ശൂര്‍- 37,640
കോഴിക്കോട്- 40,970
കണ്ണൂര്‍- 32,650
കാസര്‍കോട്- 6,860
മലപ്പുറം- 28,890
വയനാട്- 9,590

Tags: