സ്വര്‍ണ്ണക്കടത്ത് കേസ്; എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി

Glint desk
Mon, 23-11-2020 01:12:57 PM ;

സ്വര്‍ണക്കടത്ത് കേസില്‍  എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി. അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി കസ്റ്റംസ് കോടതിയെ സമീപിച്ചിരുന്നു. എറണാകുളം സെഷന്‍സ് കോടതിയാണ് അറസ്റ്റിന് അനുമതി നല്‍കിയത്. ഇന്ന് വൈകുന്നേരത്തോടെ ജയിലിലെത്തി ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. 

ശിവശങ്കറിനെ ജയിലിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

Tags: