സ്വപ്‌നയുടെ ശബ്ദരേഖ; അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത്

Glint desk
Sat, 21-11-2020 06:19:13 PM ;

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്ക് കത്ത് നല്‍കി. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗും ഇ.ഡിയുടെ കത്ത് പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പോലീസ് മേധാവിയാണ്. 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നായിരുന്നു പുറത്തുവന്ന ശബ്ദരേഖ. കേസ് അന്വേഷിക്കാനാവില്ലെന്നും നിയമലംഘനമില്ലെന്നുമായിരുന്നു പോലീസിന് ലഭിച്ച നിയമോപദേശം. ശബ്ദരേഖ വ്യാജമാണെന്ന് സ്വപ്ന പറയാത്തിടത്തോളം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കാനാവില്ലെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്.

ഇ.ഡി. ആദ്യം നല്‍കിയ കത്തിന് ജയില്‍ വകുപ്പ് മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിന് ഇ.ഡി. രണ്ടാമതും കത്ത് നല്‍കിയത്.

Tags: