സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍; പോലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം

Glint desk
Sat, 21-11-2020 11:34:11 AM ;

സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പൊലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം. പോലീസ് നിയമ ഭേദഗതിയില്‍ ചട്ട ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പോലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം നല്‍കിയിരുന്നു. ഈ തീരുമാനത്തിനാണ് നിലവില്‍ ഗവര്‍ണറുടെ അംഗീകാരവും ലഭിച്ചിരിക്കുന്നത്. സൈബര്‍ അധിക്ഷേപം തടയാന്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി. അധിക്ഷേപം തടയാന്‍ വാറന്റ് ഇല്ലാതെ തന്നെ പോലീസിന് ഇനി അറസ്റ്റ് ചെയ്യാം. 2011ലെ പോലീസ് ആക്ടാണ് ഭേദഗതി ചെയ്യുന്നത്. 118 A വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. 

സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍, അധിക്ഷേപിക്കല്‍, ഇവ പ്രസിദ്ധീകരിക്കല്‍ പ്രചരിപ്പിക്കല്‍ എന്നിവ ഇനി കുറ്റകൃത്യമാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാന്‍ അധികാരം ലഭിക്കും. 2020 ഐടി ആക്ടിലെ 66 A 2011 പൊലീസ് ആക്ടിലെ 118 എന്നിവ സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാന്‍ നിയമം ദുര്‍ബലം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാര്‍ഗത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്തവന്നാല്‍ അഞ്ച് വര്‍ഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താം. ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് നിയമ വിദഗ്ദ്ദര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Tags: