സി.എം രവീന്ദ്രന് ഇ.ഡി വീണ്ടും നോട്ടീസ് നല്‍കും

Glint desk
Sat, 21-11-2020 11:14:33 AM ;

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇ.ഡി വീണ്ടും നോട്ടിസ് നല്‍കും. സി.എം രവീന്ദ്രന്‍ കൊവിഡ് മുക്തനായതിനെ തുടര്‍ന്ന് ആശുപത്രി വിട്ട സാഹചര്യത്തിലാണ് വീണ്ടും നോട്ടിസ് നല്‍കുക.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് എം.രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ രണ്ടാം തിയതിയാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യുന്നതിന് തലേദിവസം രവീന്ദ്രന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നീട്ടിവയ്ക്കുകയായിരുന്നു. നിലവില്‍ കൊവിഡ് മുക്തനായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി നീക്കം നടത്തുന്നത്.

സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ കേസില്‍ സ്വപ്നാ സുരേഷിന്റെ മൊഴിയും ഇ.ഡി വീണ്ടും രേഖപ്പെടുത്തുമെന്നാണ് വിവരം.

Tags: