കളമശ്ശേരി മെഡിക്കല്‍ കോളേജിന് എതിരായ വെളിപ്പെടുത്തല്‍; സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കി ഡോ.നജ്മ

Glint desk
Wed, 21-10-2020 06:33:30 PM ;

കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജൂനിയര്‍ റെസിഡന്റ് ഡോ. നജ്മ സലീമിനെതിരെ സൈബര്‍ ആക്രമണം. തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തുന്നു എന്നും ആക്രമണമുണ്ടാകുമോ എന്ന് ഭയപ്പെടുന്നതായും കാണിച്ച് കളമശേരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. 

തനിക്ക് കെ.എസ്.യുവുമായി ബന്ധമുണ്ടെന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു എന്നാണ് നജ്മയുടെ പരാതി. ദേശാഭിമാനിയുടെ പേര് പരാതിയില്‍ എടുത്തു പറയുന്നു. സിഐടിയു കളമശ്ശേരി ഗവണ്മെന്റ് നഴ്‌സസ് യൂണിയന്റെ ഫേസ്ബുക്ക് കൂട്ടായ്മ, സുധീര്‍ കെ എസ് എന്ന വ്യക്തി തുടങ്ങിയവരെയൊക്കെ പരാതിയില്‍ പേരെടുത്ത് നജ്മ പരാമര്‍ശിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ തിരുത്തുണ്ടാവണമെന്നാണ് താന്‍ പറയുന്നത്. സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും നജ്മ പറയുന്നു.

Tags: