പ്ലസ് ടു കോഴ; കെ.എം ഷാജിയെ അടുത്ത മാസം 10ന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

Glint desk
Wed, 21-10-2020 11:42:14 AM ;

പ്ലസ് ടു കോഴക്കേസില്‍ അഴീക്കോട് എം.എല്‍.എ കെ.എം. ഷാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. അടുത്ത മാസം 10നാണ് ചോദ്യം ചെയ്യുക. കെ.എം. ഷാജി ഉള്‍പ്പെടെ 30 പേര്‍ക്ക് ഇന്നലെ ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോര്‍ത്ത് സോണ്‍ ഓഫീസില്‍ വെച്ചാണ് കെ.എം. ഷാജിയെ ചോദ്യം ചെയ്യുക. 

കോഴ ആരോപണം ഉന്നയിച്ച നൗഷാദ് പൂതപ്പാറയില്‍ നിന്നും ഇഡി ഇന്നലെ മൊഴിയെടുത്തിരുന്നു. മുസ്ലിം ലീഗ് പ്രാദേശിക നേതാവാണ് നൗഷാദ് പൂതപ്പാറ.

അഴീക്കോട് സ്‌ക്കൂളില്‍ പ്ലസ് ടു അനുവദിച്ചതില്‍ കോഴ വാങ്ങിയെന്നാണ് വിജിലന്‍സിന്റെ എഫ്.ഐ.ആര്‍. 25 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ വിജിലന്‍സ് പരിശോധിച്ചിരുന്നു. സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രാഥമിക എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. 

സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍, പി.ടി.എ., സി.പി.എം നേതാവ് പത്മനാഭന്‍ എന്നിവരില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രറേറ്റ് മൊഴിയെടുക്കും.

Tags: