രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം; സ്‌ക്കൂളുകളുടെ മാറ്റം നാടിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി

Glint desk
Mon, 12-10-2020 02:01:35 PM ;

പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം. ഒന്നു മുതല്‍ ഏഴുവരെ എല്ലാ സ്‌കൂളുകളിലും ഹൈടെക് ലാബുകളും എട്ടു മുതല്‍ പ്ലസ് ടു വരെ 45,000 ക്ലാസ് മുറികളുമാണ് ഹൈടെക് ആയി മാറിയത്. നല്ല സൗകര്യമുള്ള സ്‌കൂളുകളില്‍ പഠിക്കുക എന്നത് ചില ഭാഗ്യവാന്മാര്‍ക്ക് മാത്രം പറ്റുന്നുവെന്ന കാര്യമെന്ന നിലയില്‍ നിന്നും പാവപ്പെട്ടവനും സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നാടിന്റെ നേട്ടമായി കാണണം. നേടിയ നേട്ടങ്ങള്‍ മറച്ച് വെക്കാന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി 4752 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ എട്ടുമുതല്‍ 12 വരെയുള്ള 45,000 ക്ലാസ്മുറികള്‍ ഹൈടെക് ആയി. 11,275 എല്‍.പി, യു.പി സ്‌കൂളില്‍ ഹൈടെക് ലാബുകള്‍ ഒരുക്കി. 12678 സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ഏര്‍പ്പെടുത്തി.

കിഫ്ബിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 793 കോടി അനുവദിച്ചതില്‍ 595 കോടി ഉപയോഗിച്ച് പദ്ധതി പൂര്‍ത്തിയാക്കി.

Tags: