ശിവശങ്കറിനെ കോണ്‍സുലേറ്റുമായുള്ള കാര്യങ്ങള്‍ക്ക് നിയോഗിച്ചത് മുഖ്യമന്ത്രി; സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്

Glint desk
Sun, 11-10-2020 02:55:54 PM ;

എം ശിവശങ്കറിനെ കോണ്‍സുലേറ്റുമായുള്ള കാര്യങ്ങള്‍ക്ക് നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. കോണ്‍സുല്‍ ജനറലുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. അന്ന് മുതല്‍ ശിവശങ്കറുമായി ബന്ധമുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ സ്വപ്ന വ്യക്തമാക്കുന്നു. ശിവശങ്കറുമായുള്ള സ്വപ്നയുടെ ബന്ധം സംബന്ധിച്ച ചോദ്യം ചെയ്യലിലാണ് നിര്‍ണായക മൊഴി. 

കോണ്‍സുലേറ്റ് കാര്യങ്ങളില്‍ ബന്ധപ്പെടാന്‍ ശിവശങ്കറെ നിയോഗിച്ചത് മുഖ്യമന്ത്രിയാണ്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയും കോണ്‍സുല്‍ ജനറലും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു നടപടി. 2017 ലാണ് കൂടിക്കാഴ്ച നടന്നത്. ഇതിന് ശേഷം ശിവശങ്കറും താനും പരസ്പരം വിളിക്കാറുണ്ടായിരുന്നെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു.

Tags: