പാലാ തനിക്ക് ചങ്ക്, സീറ്റ് വിട്ട് നല്‍കില്ലെന്ന് മാണി സി കാപ്പന്‍

Glint desk
Sun, 11-10-2020 12:08:36 PM ;

പാലാ സീറ്റ് വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. പാലാ മാണിയെ സംബന്ധിച്ച് ഭാര്യയാകും. പക്ഷേ തന്റെ ചങ്കാണ്. ജയിച്ച സീറ്റ് വിട്ടു നല്‍കാന്‍ സാധിക്കില്ലെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ. മാണി പക്ഷം ഇടതുപക്ഷത്തേയ്ക്ക് വരുന്നതിനെ എന്‍സിപി സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഞങ്ങളുടെ അക്കൗണ്ടിലുള്ള സീറ്റ് നല്‍കി അതുവേണ്ടെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

പാലാ മാത്രമല്ല, കുട്ടനാട്, ഏലത്തൂര്‍ എന്നീ എന്‍സിപി വിജയിച്ച സീറ്റുകളൊന്നും വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പാലായില്‍ താന്‍ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ താന്‍ നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.

 

Tags: