സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം

Glint desk
Wed, 07-10-2020 04:13:42 PM ;

സ്‌പെസ് പാര്‍ക്കിലെ സ്വപ്‌ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ വിശ്വസ്ത ആയതിനാലാണ് സ്വപ്‌നയ്ക്ക് നിയമനം ലഭിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആറ് തവണ സ്വപ്‌നയും ശിവശങ്കറും കൂടിക്കാഴ്ച നടത്തിയിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം വേണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു. 

സ്വപ്നയും സരിത്തും സന്ദീപും കള്ളപ്പണ ഇടപാട് നടത്തിയതായി തെളിഞ്ഞുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

Tags: