പെരിയ ഇരട്ടക്കൊലപാതകം; സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

Glint desk
Fri, 25-09-2020 05:42:49 PM ;

പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.

സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം, ശേഷം വിധി വിശദമായി പരിശോധിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കേസില്‍ സുപ്രിംകോടതി സിബിഐയ്ക്ക് നോട്ടീസ് നല്‍കി. ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നാലാഴ്ചയ്ക്കകം സിബിഐ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് നോട്ടിസിലെ ഉള്ളടക്കം. മാതാപിതാക്കളുടെ നിലപാടും സുപ്രിംകോടതി തേടിയിട്ടുണ്ട്.

Tags: