സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ്, 3022 പേര്‍ക്ക് രോഗമുക്തി

Glint desk
Mon, 21-09-2020 06:08:20 PM ;

ഇന്ന് 2910 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. 18 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 553 ആയി. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  39,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 98,724 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,907 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,93,129 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,778 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2681 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags: