സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ്

Glint desk
Tue, 29-09-2020 06:44:16 PM ;

സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 22 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.  ഇതോടെ ആകെ മരണം 719 ആയി. 61,791 പേരാണ് രോഗംബാധിച്ച് സംസ്ഥാനത്ത് ചികില്‍സയിലുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 130 പേര്‍ ഇതര സംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. 130 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 3420 പേര്‍ ഇന്ന് രോഗമുക്തി നേടി.

മലപ്പുറം 1040, തിരുവനന്തപുരം  935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശ്ശൂര്‍ 484, കാസര്‍കോട് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി  57 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

Tags: