കോട്ടയം മണര്‍കാട് പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡേക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഉത്തരവ്

Glint desk
Fri, 18-09-2020 03:57:01 PM ;

യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള മണര്‍കാട് പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കണമെന്ന് കോട്ടയം സബ് കോടതിയുടെ ഉത്തരവ്. പൊതുസഭ വിളിച്ചു കൂട്ടി പുതിയ ഭരണകമ്മിറ്റി രൂീകരിക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു. കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് യാക്കോബായ സഭ അറിയിച്ചു.

യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളെല്ലാം 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും ഇതിനുള്ള അവകാശം ഓര്‍ത്തഡോക്സ് സഭയ്ക്കുമാണെന്ന സുപ്രീം കോടതി ഉത്തരവ് നേരത്തെ തന്നെ വന്നിരുന്നു. ഇതനുസരിച്ച് പള്ളികള്‍ ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

Tags: