സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി എടുത്ത സംഭവം; വനിതാ പോലീസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

Glint desk
Wed, 16-09-2020 11:36:48 AM ;

സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിനൊപ്പം വനിതാ പോലീസുകാര്‍ സെല്‍ഫി എടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. ഡ്യൂട്ടിയിലിരുന്ന വനിതാ പോലീസുകാര്‍ക്ക് സ്വപ്നയുമായി സൗഹൃദം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കും. ആറ് വനിതാ പൊലീസുകാരുടെ ഫോണ്‍ രേഖകളും പരിശോധിക്കുമെന്നും വിവരം. 

അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഉടന്‍ വകുപ്പ് മേധാവിക്ക് നല്‍കാനാണ് നിര്‍ദേശം. സെല്‍ഫിയെടുത്തത് വിവാദമായതോടെ ആറ് വനിതാ പോലീസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കിയിരുന്നു. അച്ചടക്ക നടപടി നടപടിയും എടുത്തിട്ടുണ്ടെന്നാണ് വിവരം.

Tags: