കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല, വീണ്ടും ചോദ്യം ചെയ്യും; എന്‍ഫോഴ്‌സ്‌മെന്റ് മേധാവി

Glint desk
Tue, 15-09-2020 03:35:33 PM ;

മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് മേധാവി എസ്.കെ മിശ്ര. മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും മന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

സ്വര്‍ണക്കടത്ത് കേസില്‍ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയുമായി  രണ്ട് തവണ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെ.ടി ജലീലിന്റെ മൊഴി എടുത്തിട്ടുണ്ടെന്നാണ് വിവരം.

 

Tags: