പമ്പ മണല്‍ക്കടത്ത്; വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

Glint desk
Tue, 15-09-2020 03:22:16 PM ;

പമ്പാ മണല്‍ക്കടത്തുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തത്. പമ്പാ മണല്‍ക്കടത്ത് കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലായിരുന്നു വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിറക്കിയത്. ഈ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

പ്രളയത്തെ തുടര്‍ന്ന് പമ്പാ ത്രിവേണിയില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ നല്‍കിയ അനുമതിക്കെതിരെയാണ് പ്രതിപക്ഷ നേതാവ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്.

Tags: