സ്വര്‍ണ്ണക്കടത്ത് കേസ്; പ്രതികളെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു

Glint desk
Tue, 15-09-2020 12:21:54 PM ;

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. സ്വപ്‌ന സുരേഷ്, മുഹമ്മദ് അന്‍വര്‍ ഒഴികെയുള്ള നാല് പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുടെ ഫോണ്‍ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങിയത്. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി. 

നെഞ്ച് വേദനയെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സ്വപ്നയെ ആന്‍ജിയോഗ്രാം ചെയ്തതിന് ശേഷമുള്ള റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമെ കോടതിയില്‍ ഹാജരാക്കുകയുള്ളൂ.

Tags: