ലൈഫ് മിഷന്‍ വിവാദം; എന്‍ഫോഴ്‌സ്‌മെന്റ് സി.ഇ.ഒയുടെ മൊഴി രേഖപ്പെടുത്തി

Glint desk
Tue, 15-09-2020 12:07:35 PM ;

ലൈഫ് മിഷന്‍ വിവാദങ്ങളില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. ലൈഫ് മിഷന്‍-റെഡ് ക്രെസന്റ് പദ്ധതിയുടെ കീഴില്‍ വടക്കാഞ്ചേരിയിലെ വിവാദ ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട വസ്തുതകളില്‍ വ്യക്തത വരുത്തനാണ് എന്‍ഫോഴ്സ്മെന്റ് യു.വി ജോസിനെ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസമാണ് മൊഴി രേഖപ്പെടുത്തിയത്. 

മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ അദ്ദേഹത്തെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

Tags: