ഐ.എസ്.ആര്‍.ഒ ചാരക്കേസ്; നമ്പി നാരായണന് സര്‍ക്കാര്‍ 1.30കോടി രൂപ നഷ്ടപരിഹാരം നല്‍കി

Glint desk
Tue, 11-08-2020 05:49:50 PM ;

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ പോലീസ് ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരമായി ഒരു കോടി മുപ്പത് ലക്ഷം രൂപ കൈമാറി. നേരത്തെ കൈമാറിയ 60ലക്ഷം രൂപയുടെ പുറമെയാണിത്. നേരത്തെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 50 ലക്ഷം രൂപയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 10 ലക്ഷം രൂപയും കൈമാറിയിരുന്നു.

Tags: