ആലപ്പുഴ പള്ളാത്തുരുത്തിയില്‍ മടവീഴ്ച; സി.എസ്.ഐ ദേവാലയം തകര്‍ന്നു

Glint desk
Tue, 11-08-2020 03:55:45 PM ;

ആലപ്പുഴയില്‍ ഉണ്ടായ മടവീഴ്ചയെ തുടര്‍ന്ന് സി.എസ്.ഐ ചാപ്പല്‍ പൂര്‍ണമായും തകര്‍ന്നുവീണു. ചുങ്കം കരുവേലി പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്.ഇന്ന് പുലര്‍ച്ചെയാണ് 151 വര്‍ഷം പഴക്കമുള്ള ദേവാലയം തകര്‍ന്നു വീണത്.

രണ്ട് പാടശേഖരങ്ങള്‍ക്ക് നടുവിലായിരുന്നു സെന്റ് പോള്‍സ് സി.എസ്.ഐ ദേവാലയം. ആദ്യം വെള്ളം പള്ളിക്കകത്ത് കയറുകയും പിന്നാലെ പള്ളി തകര്‍ന്നു വീഴുകയുമായിരുന്നു.പ്രദേശത്ത് മടവീഴ്ചയുണ്ടാകുമെന്ന് ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു.കഴിഞ്ഞ ദിവസങ്ങളിലും മടവീഴ്ചയുണ്ടായിരുന്നു. 8000 പേരെ ഇതിനകം മാറ്റിത്താമസിപ്പിച്ചു.

Tags: