വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍ ട്രസ്റ്റിനെ ഫാമിലി ട്രസ്റ്റാക്കി മാറ്റി: ശ്രീനാരായണ സഹോദര ധര്‍മ്മവേദി

Glint desk
Sat, 01-08-2020 05:30:54 PM ;

 

പബ്ലിക്ക് ട്രസ്റ്റായ എസ്.എന്‍ ട്രസ്റ്റിനെ വെള്ളാപ്പള്ളി നടേശന്‍ ഫാമിലി ട്രസ്റ്റാക്കി മാറ്റി എന്ന് ശ്രീ നാരായണ സഹോദര ധര്‍മ്മവേദി. എസ്.എന്‍ ട്രസ്റ്റില്‍ അംഗത്ത്വം നല്‍കുന്നത് വെള്ളാപ്പള്ളി നടേശന്റെ ഇംഗിതത്തിന് നില്‍ക്കുന്നവര്‍ക്ക് മാത്രമാണെന്നും മറ്റാര്‍ക്കും അംഗത്ത്വം നല്‍കാതെ 70% പേരും വെള്ളാപ്പള്ളിയുടെ കുടുംബവും ശിങ്കിഡികളുമാണ് ട്രസ്റ്റില്‍ ഉള്ളതെന്നും എസ്.എന്‍ ട്രസ്റ്റിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ സര്‍ക്കാര്‍ ഇടപെടണമെന്നും ശ്രീനാരായണ സഹോദരധര്‍മ്മവേദി ആവശ്യപ്പെടുന്നു. 

കാലാവധി കഴിഞ്ഞതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ട്രസ്റ്റിന് റിസീവര്‍ ഭരണം ഏര്‍പ്പെടുത്തി ഇലക്ഷന്‍ നടത്തണമെന്നും ശ്രീ നാരായണ സഹോദര ധര്‍മ്മവേദി പറയുന്നു.

 

Tags: