സ്വര്‍ണ്ണക്കടത്ത്; എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി അപേക്ഷയില്‍ ഉത്തരവ്, മുഖ്യപ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കണം

Glint desk
Mon, 03-08-2020 12:39:40 PM ;

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവരെ ബുധനാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്. പണത്തിന്റെ ഉറവിടം, ഹവാല, ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ സ്വര്‍ണ്ണക്കടത്ത് കേസിലെ പണമിടപാടുകളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക.

സ്വര്‍ണ്ണക്കടത്ത് കേസില്‍ നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്ത് കസ്റ്റംസും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം എന്‍.ഐ.എയുമാണ് അന്വേഷിക്കുന്നത്.

Tags: