സംസ്ഥാനത്ത് ഇന്ന് 4 കൊവിഡ് മരണം

Glint desk
Sat, 01-08-2020 12:05:42 PM ;

സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 4 കൊവിഡ് മരണങ്ങള്‍. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു(82) മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചു. 29നാണ് കോയാമുവിനെ ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ നില ഗുരുതരമാവുകയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് ബാധിച്ച് ചികില്‍സയിലിരുന്ന തൊടുപുഴയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ആയ അജിതന്‍(55) മരിച്ചു.

വെള്ളിയാഴ്ച മരിച്ച രണ്ട് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍(80), സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സി(80) എന്നിവര്‍ക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്.

Tags: